Yahoo മെസഞ്ചർ

ഈ മൊഡ്യൂൾ 2015 ഡിസംബർ 3-നോ അതിനു ശേഷമോ റിലീസ് ചെയ്ത Yahoo മെസഞ്ചർ പതിപ്പുകളുടെ സ്വകാര്യതാ പ്രാക്റ്റീസുകൾ വിശദീകരിക്കുന്നു. സ്വകാര്യ വിവരങ്ങളെ Yahoo എങ്ങനെ കണക്കിലെടുക്കുന്നുവെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സ്വകാര്യതാ നയം സന്ദർശിക്കുക.

കുറിപ്പ്: 2015 ഡിസംബർ 3-ന് മുമ്പ് റിലീസ് ചെയ്ത Yahoo മെസഞ്ചർ പതിപ്പുകൾ ഇനിമേൽ പിന്തുണയ്ക്കുന്നില്ല, എന്നിരുന്നാലും, നിങ്ങൾക്ക് സ്വകാര്യ��ാ മൊഡ്യൂൾ ഇവിടെ അവലോകനം നടത്താനായേക്കാം. പുതിയ Yahoo മെസഞ്ചറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക.

വിവര ശേഖരണവും ഉപയോഗ കീഴ്‌വഴക്കങ്ങളും

  • നിങ്ങൾ Yahoo മെസഞ്ചർ ഉപയോഗിക്കുമ്പോൾ നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. നിങ്ങളുടെ ഫോൺ നമ്പർ, ഇമെയിൽ വിലാസം, ഫോട്ടോ എന്നിവ പോലുള്ള, വിവരങ്ങൾ നിങ്ങളിൽ നിന്ന് നേരിട്ടും ഉപകരണ സമ്പർക്കങ്ങൾ നിങ്ങളുടെ സമ്മതത്തോടെയും ഞങ്ങൾ ശേഖരിക്കും. നിങ്ങൾ Yahoo മെസഞ്ചർ ഉപയോഗിക്കുമ്പോൾ, IP വിലാസം, ലൊക���കേഷൻ, ആപ്പ് ഉപയോഗം സംബന്ധിച്ച വിശകലനം, ഉപകരണ ID-യും തരവും മൊബൈൽ കാരിയർ പോലുള്ള വിവരങ്ങൾ നിങ്ങളിൽ നിന്ന് ഓട്ടോമാറ്റിക്കായി ഞങ്ങൾ ശേഖരിക്കുകയും ചെയ്യും.
  • ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് ലഭ്യമാക്കുന്നതിനും നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ഞങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും. ഉദാഹരണത്തിന്, നിങ്ങൾക്ക് വേണ്ടി ഒരു അക്കൗണ്ട് സൃഷ്ടിക്കാനും തിരയുന്നതിന് നിങ്ങളെ പ്രാപ്തമാക്കാ��ും മറ്റ് Yahoo മെസഞ്ചർ ഉപയോക്താക്കൾക്കായി തിരയാനും അവരുമായി ബന്ധിപ്പിക്കാനും (തിരിച്ചും) ആശയവിനിമയം നടത്താനും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കും.
  • Yahoo മെസഞ്ചർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ആശയവിനിമയ ഉള്ളടക്കം ഞങ്ങളുടെ സെർവറുകളിൽ സൂക്ഷിക്കുകയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ വഴി തിരയാവുന്നതാക്കുകയും ചെയ്തേക്കാം.
  • നിങ്ങൾക്ക് സംഭാഷങ്ങളും ഒപ്പം/അല്ലെങ്കിൽ അയയ്ക്കാത്ത ആശയവിനിമയ ഉള്ളടക്കവും മായ്ക്കാം, എന്നിരുന്നാലും ഓഡിറ്റിനും റെക്കോർഡ് ഉദ്ദേശ്യങ്ങൾക്കുമായി ഞങ്ങൾ പകർപ്പുകളും ലോഗുകളും താൽക്കാലികമായി നിലനിർത്തിയേക്കാം.
    • ദയവായി ഓർമ്മിക്കുക: നിങ്ങൾ ആശയവിനിമയം നടത്തുന്ന ഉപയോക്താക്കൾക്ക്, നിങ്ങൾ അയയ്ക്കുന്നില്ലെങ്കിൽ കൂടിയും സംഭാഷണങ്ങളും ഫോട്ടോകളും സംരക്ഷിക്കുന്നതിന് തിരഞ്ഞെടുക്കാം.
  • ടാർഗെറ്റുചെയ്ത പരസ്യംചെയ്യൽ അനുയോജ്യമാക്കി നൽകുന്നതിനും സ്പാം, ക്ഷുദ്രവെയർ എന്നിവ കണ്ടെത്തുന്നതിനും ദുരുപയോഗത്തിൽ നിന്നുള്ള പരിരക്ഷയ്ക്കുമായി വ്യക്തിഗതമായി പ്രസക്തമായ ഉൽപ്പന്ന സവിശേഷതകളും ഉള്ളടക്കവും നൽകാൻ, Yahoo-വിന്��െ ഓട്ടോമേറ്റുചെയ്ത സംവിധാനങ്ങൾ എല്ലാ ആശയവിനിമയ ഉള്ളടക്കങ്ങളും (തൽക്ഷണ സന്ദേശങ്ങൾ, SMS സന്ദേശങ്ങൾ എന്നിവയുൾപ്പെടുന്ന മെയിൽ, മെസഞ്ചർ ഉള്ളടക്കങ്ങൾ പോലുള്ളവ) പരിധിയില്ലാതെ വിശകലനം ചെയ്യുന്നു. നിങ്ങളുടെ Yahoo അക്കൗണ്ടിൽ സമന്വയിപ്പിച്ച സേവനങ്ങളിൽ നിന്നുള്ള ആശയവിനിമയ ഉള്ളടക്കം ഉൾപ്പെടെ, അയയ്ക്കുന്നതും സ്വീകരിക്കുന്നതും സംഭരിക്കുന്നതുമായ എല്ലാ ആശയവിനിമയ ഉള്ളടക്കങ്ങളിലും ഈ വിശകലനം നടത്തുന്നു. നിശ്ചിത ഉപയോഗ സാഹചര്യങ്ങൾക്കായി, അത്തരം ഡോക്യുമെന്റുകളുടെ ജനറിക് ടെംപ്ലേറ്റുകൾ സൃഷ്‌���ിക്കുന്നതിന് വാണിജ്യപരമായ ആശയവിനിമയങ്ങളിൽ Yahoo ഓട്ടോമേറ്റുചെയ്ത അൽഗോരിതങ്ങൾ പ്രവർത്തിപ്പിക്കുന്നു (ഉദാ. ഒരു എയർലൈൻ രസീതിന്റെ ഘടകഭാഗങ്ങൾ തിരിച്ചറിയാൻ പൊതുവായ ഭാഷ ഉപയോഗിക്കുന്നത്). ഈ ടെംപ്ലേറ്റുകളിൽ സ്വീകർത്താവിന്റെ വ്യക്തിഗത ഡാറ്റ ഉൾപ്പെടുന്നില്ല. ഞങ്ങളുടെ സേവനങ്ങളും നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കലും മെച്ചപ്പെടുത്താൻ, Yahoo ടെംപ്ലേറ്റ് എഡിറ്റർമാർ ടെംപ്ലേറ്റുകൾ അവലോകനം ചെയ്തേക്കാം.
    • കൂടുതൽ അറിയുന്നതിന് ഞങ്ങളുടെ FAQ വായിക്കുക.
    • താൽപ്പര്യം അനുസരിച്ചുള്ള പരസ്യത്തിനായും ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. ഞങ്ങളുടെ പരസ്യ താൽപ്പര്യ മാനേജർ വഴി വാണിജ്യ ഉദ്ദേശ്യങ്ങൾക്കായുള്ള Yahoo-വിന്റെ ഓട്ടോമേറ്റഡ് സ്കാനിംഗും അതുപോലെ തന്നെ താൽപ്പര്യ അധിഷ്ഠിത പരസ്യവും തിരഞ്ഞെടുത്തത് നിങ്ങൾക്ക് മാറ്റാം.

വിവരം പങ്കിടൽ, വെളിപ്പെടുത്തൽ കീഴ്‌വഴക്കങ്ങൾ

  • Yahoo മെസഞ്ചർ ഉപയോഗിച്ച് നിങ്ങൾ ആശയവിനിമയം നടത്തുമ്പോൾ, നിങ്ങളുടെ സുഹൃത്തുക്കളുമായി ആശയവിനിമയങ്ങൾ പങ്കിടുന്നതിന് ഞങ്ങൾ സൗക��്യമൊരുക്കും.
  • മറ്റ് Yahoo മെസഞ്ചർ ഉപയോക്താക്കളെ കണ്ടെത്തുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും എളുപ്പമാക്കുന്നതിന്, നിങ്ങളുടെ സമ്മതത്തോടെ നിങ്ങളുടെ ഉപകരണങ്ങളിൽ നിന്നുള്ള ഡാറ്റ ഞങ്ങൾ സമന്വയിപ്പിച്ചേക്കാം. Yahoo-വിന്റെ സേവനങ്ങളിൽ പ്രധാനപ്പെട്ടതെല്ലാം നേടുന്നതിനും നിങ്ങളുടെ ഓൺലൈൻ അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനാണ് ഞങ്ങളിത് ചെയ്യുന്നത്, ഉദാഹരണത്തിന്, നിങ്ങളുടെ സമ്പർക്കങ്ങളെ വെവ്വേറെയോ ഗ്രൂപ്പായോ നിയന്ത്രിക്കാൻ സഹായിക്കുന്നതിന്, സമ്പർക്കങ്ങളെ ഡി-ഡ്യൂ���്ലിക്കേറ്റ് ചെയ്യുന്നതിന് അല്ലെങ്കിൽ സന്ദേശത്തിനുള്ള സമ്പർക്കങ്ങളെ നിർദ്ദേശിക്കാൻ.
  • നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം ഉപകരണത്തിൽ ഒരു സമ്പർക്കമായി സൂക്ഷിച്ചിട്ടുള്ള മറ്റ് ഉപയോക്താക്കൾക്ക്, നിങ്ങളെ Yahoo മെസഞ്ചറിൽ കണ്ടെത്താനും നിങ്ങളുടെ മെസഞ്ചർ പേരും ഫോട്ടോയും കാണാനും കഴിയും.
  • Yahoo മെസഞ്ചറിലും 1-ഓൺ-1-ലും ഗ്രൂപ്പ് സംഭാഷണങ്ങളിലും ചേരുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാം. ക്ഷണങ്ങളിൽ നിങ്ങളുടെ പേരും ഫോട്ടോയും ഉൾപ്പെടെയുള്ള സന്ദേശ ഉള്ളടക്കം ഉ��പ്പെടാം.

മറ്റുള്ളവ

  • പുതിയ Yahoo മെസഞ്ചറിൽ ലഭ്യമായ, “ലൈക്ക്”, അയയ്ക്കാതിരിക്കുക സവിശേഷതകൾ പോലുള്ള ചില സവിശേഷതകൾ, പിന്തുണയ്ക്കാത്ത Yahoo മെസഞ്ചർ പതിപ്പ് ഉപയോഗിച്ച് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുമ്പോൾ പ്രവർത്തിച്ചേക്കില്ല. കൂടുതലറിയുന്നതിന് ഞങ്ങളുടെ പരസ്പരപ്രവർത്തനക്ഷമത, അയയ്ക്കാതിരിക്കുക സഹായ പേജുകൾ അവലോകനം ചെയ്യുക.
  • ഈ ഉൽപ്പന്നം സംബന്ധിച്ച് നിങ്ങൾക്ക് കൂടു��ൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ Yahoo മെസഞ്ചർ സഹായം പേജുകൾ കാണുക.